സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്; പ്രോക്‌സി വോട്ട് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു.
എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം അടുത്തു. ബില്ല് ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്. ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.
നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇതിനെതിരെ ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനപ്രതാനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല