സ്വന്തം ലേഖകന്‍: കാല്‍നടയായി ഒരു പ്രവാസ ജീവിതം, ലേബര്‍ കോര്‍ട്ടിലേക്ക് പ്രവാസി നടന്നു തീര്‍ത്തത് 1000 കിമീ. ജഗന്നാഥന്‍ ശെല്‍വരാജന്‍ എന്ന തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശിയാണ് രണ്ടു വര്‍ഷംകൊണ്ട് 1000 കിലോ മീറ്റര്‍ നടന്നു തീര്‍ത്തത്. ദുബായിലെ താമസ സ്ഥലത്തുനിന്നും ലേബര്‍ കോര്‍ട്ടിലേക്കാണ് ശെല്‍വരാജന്റെ നടത്തം. ടാക്‌സി വിളിക്കുന്നതിനുള്ള വണ്ടിക്കൂലിയില്ലാത്തതിനാല്‍ രണ്ട് മണിക്കൂറോളം നടന്നാണ് ദുബൈയിലുള്ള കോടതിയിലെത്തുന്നത്.
കടുത്ത ശൈത്യത്തേയും പൊടിക്കാറ്റിനേയും ചൂടിനേയും കണക്കിലെടുക്കാതെയാണ് ശെല്‍വരാജിന്റെ നടത്തം. ലേബര്‍ കോടതിയിലേക്ക് പോകുന്നതിനായി ദിവസവും അദ്ദേഹം താണ്ടുന്നത് 54 കിലോ മീറ്ററോളമാണ്. ഇത്തരത്തില്‍ ഇരുപതോളം തവണ ശെല്‍വരാജ് യാത്രചെയ്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കേസുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് നടത്തം ആരംഭിക്കും. ആരും തന്നെ സഹായിക്കാനില്ലെന്നും ഇതല്ലാതെ മറ്റൊരു മാര്‍ഗവും തന്റെ മുന്നില്‍ ഇല്ലെന്നും ശെല്‍വരാജ് പറയുന്നു. പ്രശ്‌നങ്ങള്‍ കാരണം അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരനം ഏതാനും മാസങ്ങളായി ശെല്‍വരാജ് ഒരു പബ്ലിക് പാര്‍ക്കിലാണ് താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല