സ്വന്തം ലേഖകന്‍: നാട്ടിലേക്ക് തിരിച്ചെത്താനായി ഒരു പ്രവാസി യുവാവിന്റെ വിക്രിയകള്‍. അജ്മാനിലെത്തിയ യുവാവാണ് നാട്ടില്‍ തിരിച്ചുവരാനായി ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തത്. യുവാവിന്റെ ചെയ്തികളില്‍ വട്ടംചുറ്റിയത് അജ്മാന്‍ പോലീസാണെന്നു മാത്രം.
19 കാരനായ യുവാവ് ഒരു മാസം മുമ്പാണു ഇലക്ട്രീഷ്യനായി അജ്മാനില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തിയ യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. അജ്മാനില്‍ നിന്നു നാടുകടത്തപ്പെടാനും ഒരിക്കലും തിരിച്ചുവരാതിരിക്കാനുമായി ഇയാള്‍ ആറു പോലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു.
കിയ റോസി, നിസാന്‍, ലക്‌സസ്, ഷെവര്‍ലെ തുടങ്ങിയ കാറുകളാണ് യുവാവു നശിപ്പിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാടുകടത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നു യുവാവു സമ്മതിക്കുകയും ചെയ്തു. ഇയാള്‍ മാനസികാസ്വാസഥ്യം പ്രകടിപ്പിച്ചിരുന്നു എന്നു സ്‌പേണ്‍സര്‍ മൊഴി നല്‍കിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല