സ്വന്തം ലേഖകന്‍: പ്രവാസികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും അംബാസഡര്‍മാര്‍, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ് ദിവസ് സംഗമത്തിന് സമാപനം. 14 മത് പ്രവാസി ഭാരതീയ ദിവസ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുവടുറപ്പിച്ച മേഖലകളിലെല്ലാം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുംവിധമാണ് പ്രവാസികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജന്‍ പോര്‍ചുഗലിന്റെ പ്രധാനമന്ത്രിപദം വരെ എത്തി. പ്രവാസികളുടെ ആത്മവിശ്വാസം ഉയര്‍ത്താനുള്ള നടപടികളാണ് ആവശ്യം. വിവിധ മതസ്ഥര്‍ ഒരുമയോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് 30 പേര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം രാഷ്ട്രപതി വിതരണം ചെയ്തു. ഇന്ത്യന്‍ വംശജനായ പോര്‍ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയാണ് ആദ്യം പുരസ്‌കാരം ഏറ്റുവാങ്ങിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്തകുമാര്‍, വി.കെ. സിങ് തുടങ്ങിയവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.
ബംഗളൂരു ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ മൂന്ന് ദിവസമായി നടന്ന സംഗമത്തില്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഗമമായ പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തി; ഒരിക്കലാക്കിയതിന് ശേഷമുള്ള ആദ്യ സംഗമത്തില്‍ 72 രാജ്യങ്ങളില്‍ നിന്ന് 7200 പേര്‍ പ്രതിനിധികളായി എത്തി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നല്‍കുന്ന ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഗള്‍ഫിലെ സാധാരണക്കായ പ്രവാസികളിപ്പോഴും തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് പരിഹക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്നും അദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല