സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍. ആഫ്രിക്കന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ കുറിച്ച് പ്രസിഡന്റ് പോള്‍കഗാമെ തന്നോട് പറയുകയുണ്ടായി. സാമൂഹ്യ സേവനരംഗത്തും ഇന്ത്യക്കാര്‍ സജീവമാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ലോകവ്യാപകമായി പ്രവാസി ഇന്ത്യന്‍ സമൂഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവര്‍ നമ്മുടെ രാഷ് ട്രദൂതരാണ് (അംബാസിഡര്‍മാര്‍) മോദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോദി റുവാണ്ടയിലെത്തിയിട്ടുള്ളത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. വര്‍ഷങ്ങളായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വേണമെന്ന് ഇവിടുത്തെ ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്നുണ്ട്.
ദീര്‍ഘകാലമായുള്ള ഈ ആവശ്യം അംഗീകരിക്കുന്നതാണെന്നും മോദി ഉറപ്പ് നല്‍കി. പ്രതിരോധം, വ്യാപാരം, കാര്‍ഷികമേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് മോദിയും പ്രസിഡന്റ് പോള്‍ കഗാമെയും തമ്മില്‍ നടന്നതെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം അറിയിച്ചു. റുവാണ്ടയിലെ ക്ഷീര കര്‍ഷകര്‍ക്കായി 200 പശുക്കളേയും പ്രധാനമന്ത്രി സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല