സ്വന്തം ലേഖകന്‍: ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും എന്ന റിസര്‍വ് ബാങ്ക് അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം.
ജിദ്ദ കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ പ്രവാസികള്‍ക്ക് ഒരു സര്‍ക്കാര്‍ സേവനവും നിഷേധിക്കില്ല. ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹരല്ലാത്തവര്‍ യാതൊരു സര്‍ക്കാര്‍ സേവനത്തിനും അത് നിബന്ധനയോ നിര്‍ബന്ധമോ ആക്കില്ലെന്ന് ആധാര്‍ അതോറിറ്റിയായ കേന്ദ്ര സര്‍ക്കാരിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഎഐ) വ്യക്തമാക്കിയിട്ടുണ്ട്.
2016ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. ആധാര്‍ നിയമപ്രകാരം ആധാറിന് അര്‍ഹരായവരില്‍നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ. വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പൂരിപ്പിക്കണമെന്ന നിബന്ധന പ്രവാസികള്‍ക്ക് ബാധകമല്ലെന്നും യുഐഎഐ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല