സ്വന്തം ലേഖകന്‍: ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിന് പരസ്യ പിന്തുണയുമായി അമേരിക്ക. ആണവ ഗ്രുപ്പില്‍ ഇന്ത്യ അംഗമാകുന്നതിനെ പാകിസ്താനും ചൈനയും എതിര്‍ത്ത സാഹചര്യത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഇന്ത്യ ആണവ ഗ്രുപ്പില്‍ അംഗത്വം നേടുന്നത് സൈനികേതര ആണവ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം ഇന്ത്യക്കില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ ബരാക് ഒബാമ തന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ തന്നെ ഇന്ത്യയുടെ എന്‍.എസ്.ജിയില്‍ അംഗത്വത്തിന് പുര്‍ണ പിന്‍തുണ അറിയിച്ചിരുന്നു.
ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷത്തെ അത് പ്രതികുലമായി ബാധിക്കുമെന്ന് നേരത്തെ പാകിസ്താന്‍ ആരോപണം ഉന്നയിച്ചിരുന്നു. ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കരുതെന്ന ആരോപണവുമായി ചൈനയും രംഗത്തെത്തിയിരുന്നു.
ഈ ആരോപണങ്ങളെയെല്ലാം കത്തിനില്‍ക്കുമ്പോഴാണ് അമേരിക്ക ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്. നിലവില്‍ 48 രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ജിയില്‍ അംഗത്വമുള്ളത്. ആണവ കയറ്റുമതി നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങളോടു കൂടി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും കഴിവുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് എന്‍.എസ്.ജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല