സ്വന്തം ലേഖകന്‍: ഐ ഫോണ്‍ 5 നു വേണ്ടി റഷ്യന്‍ യുവതികളുടെ നഗ്ന നൃത്തം, അന്തംവിട്ടത് സോഷ്യല്‍ മീഡീയ. ഒരു പഴയ ഐ ഫോണിന് വേണ്ടി രണ്ടു യുവതികള്‍ മത്സരിച്ച് നഗ്നനൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചു. റഷ്യയിലെ ഒരു നൈറ്റ് ക്ളബ്ബില്‍ നടന്ന അപ്രതീക്ഷിത സംഭവത്തില്‍ അനേകര്‍ നോക്കി നില്‍ക്കുമ്പോഴാണ് യുവതികള്‍ നഗ്നയായി ചുവടു വെച്ചത്.
കൂട്ടത്തില്‍ ഒരാള്‍ വിവാഹിതയാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. അതിഥികളെ ഞെട്ടിച്ചുകൊണ്ട് ആദ്യം നൃത്തമാടിയത് വിവാഹിതയായ സ്ത്രീ തന്നെയായിരുന്നു. ആള്‍ക്കാര്‍ക്ക് മുന്നിലൂടെ വസ്ത്രങ്ങളെല്ലാം ഊരി വേദിയിലേക്ക് ഓടിക്കയറി. പിന്നാലെ രണ്ടാമത്തെ യുവതിയും വന്നു.
കയ്യില്‍ പിടിച്ചിരുന്ന ഉരിഞ്ഞ വസ്ത്രം കൊണ്ട് രഹസ്യഭാഗങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പരിപാടിയുടെ അവതാരകന് എത്തി അത് പിടിച്ചു വാങ്ങി ജനക്കൂട്ടത്തിനിടയിലേക്ക് എറിയുകയും ചെയ്തു. വേദിയില്‍ സംഗീതം മുഴങ്ങുകയും നൃത്തം ആരംഭിച്ചപ്പോള്‍ നഗ്നതയല്ലാതെ ഇവര്‍ക്ക് കൈമുതലായി ഒന്നുമില്ലെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുകയും ചെയ്തു. പലപ്പോഴും ചുവടുകള്‍ ഇടറിപ്പോയി.
ഐ ഫോണ്‍ 5 ന് വേണ്ടി നഗ്നനൃത്ത മത്സരം നടന്നത് റഷ്യയിലെ ബെരെസ്നികി നഗരത്തിലെ പേം ക്രായി മേഖലയിലായിരുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതിരുന്നതിനാല്‍ ആരോ നഗ്നനൃത്തത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ കയറ്റിവിടുകയും ചെയ്തു. നൃത്തത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് റഷ്യയില്‍ ഉയര്‍ന്നിരിക്കുന്നത്. കേവലം ഒരു ഐ ഫോണിന് വേണ്ടി റഷ്യന്‍ സമൂഹത്തെ മുഴുവന്‍ യുവതികള്‍ അപമാനിച്ചെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല