സ്വന്തം ലേഖകന്‍: ബ്രസീലിലെ നിര്‍ഭയ സംഭവം, റിയോ ഡി ജനീറോയില്‍ നഗ്‌നരായി സ്ത്രീകളുടെ പ്രതിഷേധം. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ റിയോ ഡി ജനീറോയില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി.
തങ്ങള്‍ പീഡകര്‍ക്ക് എതിരാണെന്നും, ഒരുമിച്ച് കരുത്തരാകുമെന്നും രക്തം ചിന്തുമെന്നും എഴുതിയ ബാനറുകളുമേന്തി 5000 ലധികം പേരാണ് പ്രകടനം നടത്തിയത്. മേല്‍വസ്ത്രമില്ലാതെ പൂര്‍ണ്ണമായും നഗ്‌നമായ മാറിടങ്ങളോടെയാണ് ചില യുവതികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചിലര്‍ മാറിടങ്ങളില്‍ പ്രതിഷേധ വാക്യങ്ങള്‍ കുറിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീലില്‍ 200 ല്‍ ഒന്ന് എന്ന കണക്കിനാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. രണ്ടു ദിവസം മുമ്പും ബലാത്സംഗത്തിനിരയായി എന്നാരോപിച്ച് ഒരു പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നീതിക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെങ്കിലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഇനി ദൈവത്തിന്റെ നീതിയാണ് ആശ്രയമെന്നും അത് ഒരിക്കലും തെറ്റില്ലെന്നും പേരു വെളിപ്പെടുത്താതെ അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല