സമീപകാലത്ത് ഒരു ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കിയതായി നടി രാധികാ ആപ്തെ വെളിപ്പെടുത്തി. ക്യാമറക്കു മുന്നില്‍ നഗ്നയായി അഭിനയിക്കുന്നത് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ ധാരാളം നടീനടന്മാര് തിരക്കഥ ആവശ്യപ്പെടുന്നെങ്കില്‍ നഗ്നരായി അഭിനയിക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍ സ്വന്തം പ്രതിഛായയെ കുറിച്ചുള്ള ഭയമാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് രാധിക വ്യക്തമാക്കി.
ഒപ്പം കുടുംബാംഗങ്ങളുടേയും പ്രേക്ഷകരുടേയും പ്രതികരണങ്ങളും ഒരു ഘടകമാണ്. അതിനേക്കാള്‍ പ്രശ്നമാണ് സംസ്കാരത്തിന്റെ പേരു പറഞ്ഞുള്ള വലതുപക്ഷ ശ്ക്തികളുടെ അക്രമണം. ജീവന് അപകടമൊന്നും വരുത്തില്ലെങ്കിലും സ്വത്തുക്കള്‍ അക്രമിക്കപ്പെടും എന്ന ഭീതിയുള്ളതിനാല്‍ പലരും പിന്മാറുകയാണ്.
നഗ്നത തിയറ്ററുകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകാനിടയുള്ള അസഭ്യം നിറഞ്ഞ ഫോണ്‍ വിളികളും, അശ്ലീല സന്ദേശങ്ങളും രോഷ പ്രകടനങ്ങളും താന്‍ കാര്യമാക്കുന്നില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും രാധിക അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ രാജ്യങ്ങളിലും ചില സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലും സിനിമയിലെ നഗ്നത സാധാരണ കാര്യമാണ്. ചെറുപ്പം മുതല്‍ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ തന്നെ ബലമായി അടിച്ചേല്‍പ്പിച്ച ചില കാര്യങ്ങള്‍ പൊട്ടിച്ച് സ്വയം സ്വതന്ത്രയാകാന്‍ നഗ്നയായി അഭിനയിച്ചത് സഹായിച്ചു എന്നും രാധിക സമ്മതിച്ചു. ഫഹദ് ഫാസില്‍ നായകനായ ഹരം എന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് രാധിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല