സ്വന്തം ലേഖകന്‍: നഗ്‌ന സെല്‍ഫികള്‍ ജീവിതം തകര്‍ക്കുന്നതെങ്ങനെ? ബോധവല്‍ക്കരണ വീഡിയോ വൈറലാകുന്നു. പ്രിയപ്പെട്ടവര്‍ക്ക് വാട്‌സ്ആപ്പിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും നഗ്‌ന സെല്‍ഫികളും മറ്റ് ചിത്രങ്ങളും അയച്ചുകൊടുത്ത് ജീവിതം താറുമാറാക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതാണ് വീഡിയോ. കുളിക്കുന്നതിനിടെ കാമുകനുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയോട് കാമുകന്‍ നഗ്‌ന സെല്‍ഫി ആവശ്യപ്പെടുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം മടിച്ചുവെങ്കിലും പെണ്‍കുട്ടി കാമുകന് നഗ്‌ന സെല്‍ഫി നല്‍കുന്നു. കണ്ടുകഴിഞ്ഞ് ഡിലീറ്റ് ചെയ്യണം എന്ന വ്യവസ്ഥയോടെയാണ് സെല്‍ഫി നല്‍കാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നത്. എന്നാല്‍ കാമുകന് അയച്ച സെല്‍ഫി നമ്പര്‍ മാറി കിട്ടുന്നത് സ്വന്തം പിതാവിനാണ്. പിതാവും മകളും ഇതേച്ചൊല്ലി തെറ്റുന്നു. മകളുടെ കുസൃതി അമ്മയെ കൂടി അറിയിക്കണമെന്ന് തീരുമാനിക്കുന്ന പിതാവ് ചിത്രം മാതാവിന് അയയ്ക്കുന്നു. എന്നാല്‍ വീണ്ടും നമ്പര്‍ മാറി പിതാവിന്റെ മാര്‍ക്കറ്റിലെ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ലഭിക്കുന്നത്. പുരാനി ദില്ലി ടാക്കീസ് നിര്‍മ്മിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല