ലോകത്തിന്റെ അങ്ങോളം ഇങ്ങോളം കോളനികള്‍ സ്ഥാപിച്ച് മിക്ക രാജ്യങ്ങളെയും തങ്ങള്‍ക്കു കീഴിലാക്കിയ ഒരു കാലമുണ്ടായിരുന്നു ബ്രിട്ടന്, പിന്നീട് ആ രാജ്യങ്ങളെല്ലാം തന്നെ ബ്രിട്ടന്റെ കയ്യില്‍ നിന്നും മോചനം നേടി എന്നാല്‍ ഇപ്പോഴത്തെ പ്രശ്നം ബ്രിട്ടനെ സായിപ്പന്മാര്‍ക്ക് നഷ്ടമാകുമോ എന്നതാണ്, ഈ പോക്ക് പോയാല്‍ ബ്രിട്ടന്‍ വെള്ളക്കാരുടെ കയ്യില്‍ നിന്നും നഷ്ടപ്പെടും കാരണം യുകെയിലെ മിക്ക സെക്കണ്ടറി സ്കൂളുകളിലും വെള്ളകാരായ ബ്രിട്ടീഷ് വിദ്യാര്‍ഥികളാണ് ന്യൂനപക്ഷങ്ങള്‍. ലണ്ടനിലെ കിംഗ്സ് കോളേജ് പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന എത്നിക് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ 57 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ഉള്‍പ്രദേശങ്ങളിലെ കാര്യമെടുത്താല്‍ അവിടങ്ങളില്‍ മൂന്നില്‍ രണ്ടു വിദ്യാര്‍ഥികളും എത്നിക് മൈനോറിറ്റിയില്‍ പെടുന്നവരാണ്. അതേസമയം ചില സ്കൂളുകളില്‍ 98 ശതമാനം കുട്ടികളും ഈ വിഭാഗത്തില്‍ പെടുന്നവരാണ് താനും. അതായത് ബ്രിട്ടനിലെ നഗര പ്രദേശങ്ങളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ താമസമാക്കിയത് പ്രാന്തപ്രദേശങ്ങളിലാണെന്നു വ്യക്തം. റിപ്പോര്‍ട്ടില്‍ ഇതിനു പ്രധാന കാരണമായി ചൂണ്ടി കാട്ടുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വന്‍ വര്‍ദ്ധനവാണ്. അതേസമയം ഈ കുട്ടികളില്‍ ഭൂരിപക്ഷവും ബ്രിട്ടനില്‍ തന്നെ ജനിച്ചവരാണെന്നും പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഹാംനെറ്റ് പറയുന്നു.
വരും വര്‍ഷങ്ങളിലും എത്നിക് മൈനോറിറ്റി കുട്ടികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999 മുതല്‍ 2009 വരെയുള്ള സെക്കണ്ടറി സ്കൂളുകളിലെ കണക്കുകള്‍ പരിശോധിച്ചാണ് ഇദ്ദേഹം ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എത്നിക് ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചത് മൂലം സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ എത്നിക് മൈനോററ്റിയില്‍ പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം 11.5 ശതമാനത്തില്‍ നിന്നും 17 ശതമാനമായി ഉയരുകയും ചെയ്തു. വൈകാതെ തന്നെ ഈ കണക്കുകള്‍ 20 ശതമാനത്തില്‍ എത്തുമെന്ന സൂചനയും പഠനം നല്‍കുന്നുണ്ട്.
റിപ്പോര്‍ട്ടിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ എത്നിക് മൈനോററ്റിയില്‍ പെടുന്ന കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ലണ്ടനിലാണ് ഇവിടെ 67 ശതമാനം വിദ്യാര്‍ഥികളും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. സ്ലൌ, ലേസ്റ്റര്‍, ബിര്‍മിംഗ്ഹാം, ലൂടന്‍ എന്നിവയും തൊട്ടു പുറകെയുണ്ട്. എന്തായാലും ഭാവിയില്‍ ബ്രിട്ടന്‍ സായിപ്പന്മാര്‍ക്ക് നഷ്ടമാകുമെന്ന എല്ലാ സൂചനയും ഈ കണക്കുകള്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല