സ്വന്തം ലേഖകന്‍: സൗദിയിലേക്ക് തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന, കഴിഞ്ഞ ആറ് മാസത്തിനിടെ വിസ ലഭിച്ചത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 2017 മാര്‍ച്ചില്‍ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ 2,14,708 തൊഴിലാളികള്‍ സെപ്തംബറില്‍ കൂടുതലാണ്.
സൗദിയില്‍ 30 ലക്ഷം ഇന്ത്യക്കാര്‍് ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ കണക്കു പ്രകാരം 32.53 ലക്ഷം ഇന്തക്കോരാണ് സൗദിയിലുളളത്. ആറു മാസത്തിനിടെയാണ് രണ്ടു ലക്ഷത്തിലധികം ഇന്ത്യന്‍ തൊഴിലാളികളുടെ വര്‍ധനവ് ഉണ്ടായത്. സൗദി എമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി എംബസി അറിയിച്ചത്.
സൗദി അറേബ്യയില്‍ 2013 മുതലാണ് സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് ആരംഭിച്ചത്. സ്വദശിവല്‍ക്കരണം കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിന് പരിഷ്‌കരിച്ച നിതാഖാത്തും സന്തുലിത നിതാഖാത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയിരുന്നു. തൊഴിലാളികള്‍ക്ക് ലെവിയും ഈ വര്‍ഷം മുതല്‍ ആശ്രിതര്‍ക്കുളള ലെവിയും പ്രാബല്യത്തില്‍ വന്നു.
ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്നവരേക്കാള്‍ കൂടുതലാണ് പുതിയ വിസയില്‍ എത്തുന്നവരുടെ എണ്ണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല