സ്വന്തം ലേഖകന്‍: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 22,71,752, കൂടുതല്‍ പേര്‍ മലപ്പുറത്തു നിന്ന്. കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ പ്രവാസികള്‍ 22,71,752 ആണ്. ഇതില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം ഇടുക്കിയില്‍ നിന്നാണ് ഏറ്റവും കുറവ് പ്രവാസികള്‍. നാലായിരത്തിലേറെ മാത്രമാണ് ഇടുക്കിയില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രവാസി മലയാളികളുറ്റെ ജില്ല തിരിച്ചുള്ള കണക്ക്,
തിരുവനന്തപുരം 2,64,419
കൊല്ലം 1,62,866
പത്തനംതിട്ട 1,04,345
ആലപ്പുഴ 1,19,669
കോട്ടയം 53,118
ഇടുക്കി 4,085
എറണാകുളം 1,17,042
തൃശൂര്‍ 1,87,545
പാലക്കാട് 74,268
മലപ്പുറം 3,97,103
കോഴിക്കോട 2,45,490
വയനാട് 23,060
കണ്ണൂര്‍ 2,89,973
കാസര്‍കോട് 1,28,770
സംസ്ഥാന സര്‍ക്കാര്‍ 2013 ല്‍ ആദ്യമായി നടത്തിയ പ്രവാസി സെന്‍സസ് പ്രകാരം 16.25 ലക്ഷമായിരുന്നു പ്രവാസി മലയാളികളുടെ എണ്ണം. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കടുത്ത വിസാ നിയന്ത്രണങ്ങളും ഗള്‍ഫ് മേഖലയിലെ സ്വദേശിവല്‍ക്കരണവും പ്രവാസി മലയാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല