സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്.
2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2015ൽ 1,31,489 പേർ, 2016ൽ 1,41,603, 2017ൽ 1,33,049, 2018ൽ 1,34,561, 2019ൽ 85,256, 2021ൽ 1,63,370, 2022 ൽ 2,25,620 എന്നിങ്ങനേയാണ് കണക്കുകൾ. ഇതുവരേയായി, 2011 മുതൽ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി ജയ്ശങ്കർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ചു പേർ യുഎഇ പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല