ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍നിന്ന് നിരവധി ടൂറിസ്റ്റുകള്‍ പോകാറുണ്ട്. ഓസ്‌ട്രേലിയന്‍ ടൂറിസം വകുപ്പിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കണക്കു പ്രകാരം അവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27.5 ശതമാനം അധികം ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയെ തങ്ങളുടെ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു.
ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള സമയത്ത് 105,000 ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനായി അവിടെ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 82,000 മാത്രായിരുന്നു. 25.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കാര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ മൗറീഷ്യസിനും സ്‌വിറ്റ്‌സര്‍ലണ്ടിനും ശേഷം മൂന്നാമതാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല