1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2018

സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു.

മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കി. പീഡനം നടന്നെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. പീഡനം നടന്നെന്ന് പറയുന്ന ദിവസം മഠത്തിലെത്തിയിട്ടില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും ബിഷപ്പ് അറിയിച്ചു.

അതേസമയം ബിഷപ്പിന്റെ മൊബൈല്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധന കേരളത്തിലെത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ. അന്വേഷണസംഘം ഇന്നോ നാളെയോ കേരളത്തിലേക്ക് മടങ്ങും. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

വൈകിട്ട് മൂന്നിന് പൊലീസ് എത്തിയതും ചണ്ഡീഗഡിലേക്ക് പോയ ബിഷപ്പ് രാത്രി ഏഴിനാണ് തിരിച്ചെത്തിയത്. പൊലീസ് സംഘം അത്രയും നേരം ബിഷപ്പ് ഹൗസില്‍ കാത്തിരുന്നു. അതേസമയം, ബിഷപ്പ് ഹൗസിനു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പ് ഹൗസ് സുരക്ഷാ ജീവനക്കാരും വിശ്വാസികളും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തതായും ആരോപണം ഉയര്‍ന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.