സ്വന്തം ലേഖകന്‍: വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ല മരിയയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു.
കോണ്‍വെന്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് കിണര്‍. കാലത്ത് പ്രാര്‍ഥനയ്ക്കായി സിസ്റ്ററിനെ കാണാതയപ്പോള്‍ നടന്ന തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു സമീപത്തുനിന്ന് സിസ്റ്ററിന്റെ ഒരു ജോഡി ചെരുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വലയിട്ടുമൂടിയ കിണറ്റിന്റെ ഒറുവശത്തെ വല മാറ്റിയ രീതിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പാലാ രൂപതയുടെ കീഴിലുള്ളതാണ് കോണ്‍വെന്റ്.
സിസ്റ്റര്‍ കുറച്ചുമാസങ്ങളായി മാനസിക സമ്മര്‍ദ്ധത്തിലാണെന്നും കൗണ്‍സിലിങ്ങിന് വിധേയയായിരുന്നു എന്നും അന്തേവാസികള്‍ പറഞ്ഞു. അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല