അരൂരിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി(18)ആണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിസിലിയും മറ്റൊരു കന്യാസ്ത്രീയും കോണ്‍വെന്റിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സിസിലി.
കോണ്‍വെന്റിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു മൃതദേഹമെന്നാണ് മദര്‍ സുപ്പീരിയര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് മൃതദേഹം അഴിച്ച് നിലത്ത്് കിടത്തിയിരുന്നുവത്രേ. മാത്രമല്ല പുലര്‍ച്ചെ മരണം നടന്നിട്ടും ഏറെ വൈകിയാണ് സംഭവം പൊലീസില്‍ അറിയിച്ചതെന്നും സൂചനയുണ്ട്.
വിവരമറിഞ്ഞ് നാട്ടുകാരെത്തിയെങ്കിലും ആരെയും അകത്ത് കടക്കാന്‍ കോണ്‍വെന്റ് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ പൊതുപ്രവര്‍ത്തകരെ അകത്ത് കടക്കാന്‍ അനുവദിക്കുകയായിരുന്നുവത്രേ.
മൃതദേഹം അഴിച്ച് നിലത്തിട്ടിരിക്കുന്നതിനാല്‍ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം കോണ്‍വെന്റുകാര്‍ നിരസിച്ചു. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍വെന്റ് അധികൃതര്‍ വഴങ്ങിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല