സ്വന്തം ലേഖകന്‍: വെസ്റ്റ് ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇതില്‍ മൂന്നു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ മാസമാണ് പന്ത്രണ്ടോളം പേര്‍ വരുന്ന മോഷ്ടാക്കളുടെ സംഘം വെസ്റ്റ് ബംഗാളിലെ നാദിയാ ടൗണിലുള്ള ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മോഷണം തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ബലമായി പിടിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ കന്യാസ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന കന്യാസ്ത്രീയെ കോണ്‍വന്റ് അധികൃതര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വന്‍ പ്രതിഷേധത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് പോലീസാണ് ബംഗ്ലാദേശുകാര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നല്‍ പിടിയിലായവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. താന്‍ ബംഗ്ലാദേശില്‍ നിന്നാണെന്നും സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും പിടിയിലായ ജിന്നാ ഷെയ്ഖ് എന്നയാള്‍ വെളിപ്പെടുത്തി.
കന്യാസ്ത്രീക്കെതിരെ ഉണ്ടായ ബലാത്സംഗവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളും രാജ്യത്തെ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ വ്യാപകമായ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി ഫലപ്രദമായ ഒന്നും ചെയ്യുന്നില്ല എന്ന തോന്നല്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കിടയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല