1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

കന്യാസ്ത്രീ മഠത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കന്യാസ്ത്രീകള്‍ വാര്‍ത്തകളില്‍ നിറയുന്നു. മോഷണത്തിനായി അതിക്രമിച്ചു കയറിയ മോഷ്ടാവിനെ അതിവിദഗ്ധമായി അലമാരയില്‍ അടച്ചുപൂട്ടിയതാണ് കന്യാസ്ത്രീകള്‍ക്ക് മാധ്യമശ്രദ്ധ നേടി കൊടുത്തത്. ജര്‍മനിയിലെ ദര്‍ശദനറിലാണ് സംഭവം.

സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അറുപത്തെട്ടുകാരിയായ മദര്‍ ഇങ്റിഡ്, നാല്‍പ്പത്തിമൂന്നുകാരി സിസ്റ്റര്‍ ഡോളറീസ് എന്നിവരാണ് സാഹസികമായി കള്ളനെ അലമാരയില്‍ അടച്ചുപൂട്ടിയത്. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. പതിവുപോലെ രാവിലെ പള്ളിയില്‍ ആരാധനയ്ക്കു പോയ കന്യാസ്ത്രീകള്‍ തിരിച്ചു മഠത്തിലെത്തി മുറിയില്‍ കയറിയപ്പോള്‍ അലമാരയുടെ പാളികള്‍ അനങ്ങുന്നതു കണ്ടു. രണ്ടും കല്‍പ്പിച്ച് കന്യാസ്ത്രീകള്‍ അലമാരയുടെ വാതില്‍ അമര്‍ത്തി പൂട്ടി.

ഉള്ളില്‍ നിന്നും സഹായിക്കണേ എന്ന് ഒരു പുരുഷശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. മദര്‍ ഇങ്റിഡ് ഉടനെ പൊലീസില്‍ വിവരം അറിയിച്ചതിനാല്‍ പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ പള്ളിയില്‍ പോയ നേരം നോക്കി ജനാല കുത്തി തുറന്നാണ് മഠത്തില്‍ കയറിയതെന്ന് മോഷ്ടാവ് പൊലീസിനോടു പറഞ്ഞു. കന്യാസ്ത്രീകളുടെ ധൈര്യത്തെ പൊലീസ് അഭിനന്ദിച്ചു. സംഭവം ജര്‍മന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.