സ്വന്തം ലേഖകന്‍: സിസ്റ്റര്‍ അമല വധക്കേസില്‍ പിടിയിലായ പ്രതി സതീഷ് ബാബു ഹോളിവുഡ് ശൈലിയിലുള്ള കൊടും കുറ്റവാളി, അന്തം വിട്ട് ചോദ്യം ചെയ്ത പൊലീസുകാര്‍. ചില ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പരമ്പര കൊലയാളികളുടെ അത് മനോവൈകല്യമാണ് സതീഷ് ബാബുവും പ്രകടിപ്പിക്കുന്നത് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.
ഡേവിഡ് വിക്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജാക് ദി റിപ്പറില്‍ മനോവൈകല്യം പ്രകടിപ്പിയ്ക്കുന്ന കൊലയാളിയുമായാണ് പൊലീസ് തീഷിനെ താരതമ്യം ചെയ്യുന്നത്. ഒരു പ്രത്യേക സഭയില്‍പ്പെട്ട കന്യാസ്ത്രീകളെ ആക്രമിയ്ക്കുന്നതിലും കൊല്ലുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നതായി എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. ഏറെ പ്രത്യേകതകള്‍ ഉള്ള കൊലയാളിയാണ് സതീഷ്. അതിനാല്‍ തന്നെ ഇയാളെ വളരെ ശ്രദ്ധയോടെയാണ് പൊലീസ് കേരളത്തില്‍ എത്തിച്ചത്.
പ്രായമേറിയ കന്യാസ്ത്രീയെ പ്രതി തെരഞ്ഞെടുത്തത് എന്തിന് എന്നതായിരുന്നു പൊലീസിനെ കുഴക്കിയ സംശയം. കണ്ടെടുത്ത തെളിവുകളില്‍ നിന്നും പ്രതി പ്രത്യേകതരം മാനസികാവസ്ഥയുള്ള വ്യക്തിയാണെന്ന് മനസിലായി. പിന്നെ ഇക്കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്വേഷണം. സ്‌കൂള്‍ പഠനകാലത്ത് ഇയാള്‍ അധ്യാപികമാരെ ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.
2009 ല്‍ സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് ആക്രമിച്ചതിലും ഇയാള്‍ ശിക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.
മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഇയാള്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗിയ്ക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന രീതിയും പ്രതിയ്ക്കില്ല. ആകെയുള്ളത് ഒരു ജോഡി വസ്ത്രം മാത്രം. സ്ഥിരമായി താമസ സ്ഥലം ഇല്ലാത്ത പ്രതി ഷാപ്പുകളിലും മറ്റുമാണ താമസിച്ചിരുന്നത്.
ആരോടും വളരെ വേഗത്തില്‍ അടുക്കുന്ന പ്രകൃതക്കാരന്‍. തിരുവല്ല, മാന്നാര്‍ പ്രദേശങ്ങളിലെ ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. പക്ഷേ ഇയാളെപ്പറ്റി കൂടുതലൊന്നും അവര്‍ക്കും അറിയില്ലായിരുന്നു. ഇയാളുടെ മാതാപിതാക്കള്‍ കോട്ടയം സ്വദേശികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല