കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെ എക്കാലത്തും ശക്തിയുക്തം എതിര്‍ത്ത ചരിത്രമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ സഭയുടെ മനസ്സുമാറ്റിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദസാധ്യതകള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ ഇത്തരം ഗുളികള്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
കുഞ്ഞുങ്ങളെ പ്രസവിച്ചവരെ അപേക്ഷിച്ച് ഒരിയ്ക്കലും ഗര്‍ഭം ധരിയ്ക്കാന്‍ സാധ്യതയില്ലാത്ത കന്യാസ്ത്രീകളെപ്പോലുള്ളവര്‍ക്ക് സ്താനാര്‍ബുദം, ഗര്‍ഭ-മൂത്രശയ ക്യാന്‍സറുകള്‍ വരാന്‍ സാധ്യതയുണ്ടത്രേ. ഗര്‍ഭിണിയാവുക, പ്രസവിയ്ക്കുക മുലയൂട്ടുക എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് സാധാരണ സ്ത്രീകളെക്കാള്‍ ആര്‍ത്തവം കൂടുതല്‍ ഉണ്ടാകാറുണ്ട്. ഇത് അര്‍ബുദത്തിന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗര്‍ഭനിരോധന ഗുളികള്‍ കഴിയ്ക്കുന്നത് ഇത്തരം അര്‍ബുദങ്ങളെ അകറ്റിനിര്‍ത്താന്‍ ഒരുപരിധി വരെ സഹായിക്കുമെന്ന് മൊനാഷ് സര്‍വകലാശാലയിലെ ഡോക്ടര്‍ കാര ബ്രിട്ടും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ റോഡജര്‍ ഷോര്‍ട്ടും വിശദീകരിയ്ക്കുന്നു. 1968ല്‍ പോപ്പ് ആറാമന്‍ ഗര്‍ഭനിരോധന ഗുളികകള്‍ വിശ്വാസികള്‍ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഈ വിലക്ക് പിന്‍വലിച്ച് കന്യാസ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ലോകത്താകമാനം 94,700 കന്യാസ്ത്രീകള്‍ സ്തന-ഗര്‍ഭാശയ രോഗങ്ങള്‍ നേരിടണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല