ലണ്ടന്‍: ദുര്‍ബലരും പാവപ്പെട്ടവരുമായ രോഗികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സൗജന്യ ഭക്ഷണ പദ്ധതി പല നഴ്സിംഗ് ഹോമുകളും നടപ്പിലാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നില്ലെന്നാണ് തെളിഞ്ഞത്. കെയര്‍ ക്വാളിറ്റി കമ്മിഷന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2010 മുതല്‍ കമ്മിഷന് സന്ദര്‍ശനം നടത്തിയ 599 ആശുപത്രികളും രോഗികള്‍ക്ക് മതിയായ ശ്രദ്ധ കൊടുക്കാത്തവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തില്‍ ഒരു രോഗിക്ക് വീതം പോഷാകാഹാരങ്ങളുടെ കുറവുണ്ട്. ചിലര്‍ക്ക് വിദഗ്ധ ചികിത്സ പോലും ലഭിക്കുന്നില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതായി കമ്മിഷന്റെ ഡയറക്ടര്‍ അമന്‍ഡ ഷെര്‍ലോക് അറിയിച്ചു. ആശുപത്രികള്‍ പ്രാഥമിക ചികിത്സകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് രോഗികളുടെ അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് കാതറിന് മര്‍ഫി നേരത്തെ അറിയിച്ചിരുന്നു. മനുഷ്യന്റെ അവകാശമായ പ്രാഥമിക ചികിത്സ പോലും ഇല്ലാതിരിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല