1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവ് നികത്താന്‍ എന്‍എച്ച്എസ് ഏജന്‍സികളില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയോഗിക്കുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നല്‍കാന്‍ എന്‍എച്ച്എസ് ഒരു ദിവസം ഏജന്‍സികള്‍ക്ക് നല്‍കുന്നത് 1600 പൗണ്ടാണന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ പേ റോളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരേക്കാള്‍ ഏഴിരട്ടി തുകയെങ്കിലും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നല്‍കുന്ന ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്.

2009 മുതല്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നതെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടു. എന്നാല്‍ ഗവണ്‍മെന്റിന്റെ കണക്ക് അനുസരിച്ച് അഞ്ഞൂറില്‍ പരം നഴ്‌സുമാര്‍ക്ക് മാത്രമേ ജോലി നഷ്ടപ്പെട്ടിട്ടുളളു. എന്നാല്‍ നഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ഒപ്പം വന്‍ തുക നല്‍കി പുറത്തുനിന്ന് നഴ്‌സുമാരെ ജോലിക്ക് എടുക്കുകയും ചെയ്യുന്നത് ആശുപത്രികളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ വിദേശത്ത് നിന്ന് എത്തി ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നഴ്‌സുമാരുടെ എണ്ണത്തില്‍ എഴുപത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

2009 മുതല്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരെ നല്‍കുന്ന സ്വകാര്യ നഴ്‌സിങ്ങ് ഏജന്‍സികള്‍ക്ക് ഒരു ഷിഫ്റ്റിന് നല്‍കുന്ന തുക 1600 പൗണ്ടാണന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പേ റോള്‍ അനുസരിച്ച് ജോലി ചെയ്യുന്ന ഒരു എന്‍എച്ച്എസ് നഴ്‌സിന് ദിവസം ലഭിക്കുന്ന തുക 212 പൗണ്ടാണ്. ജനറല്‍ നഴ്‌സാണങ്കില്‍ ഏജന്‍സികള്‍ക്ക് ദിവസം 1400 പൗണ്ട് നല്‍കണം. എന്നാല്‍ എന്‍എച്ച്എസിലെ ശമ്പളക്കാരാണങ്കില്‍ ദിവസം 188 പൗണ്ട് മാത്രമേ ലഭിക്കു.

ഡെര്‍ബി ഹോസ്പിറ്റലിലെ ആക്‌സിഡന്റ് എമര്‍ജന്‍സി യുണിറ്റിലെ പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്ന ഒരു സ്‌പെഷ്യലിസ്റ്റ് നഴ്‌സിന് എന്‍എച്ച്എസ് നല്‍കുന്ന ശമ്പളം 25,528 പൗണ്ട് മുതല്‍ 34,189 പൗണ്ട് വരെയാണ്. ഇതേ ജോലി ചെയ്യുന്ന ഏജന്‍സി നഴ്‌സുമാര്‍ക്കാകട്ടെ ദിവസം 1,632 പൗണ്ടാണ് നല്‍കുന്നത് അതായത് വാര്‍ഷിക ശമ്പളം 229,500 പൗണ്ട്. ഏജന്‍സികള്‍ നല്‍കുന്ന ജനറല്‍ നഴ്‌സുമാര്‍ക്ക് ഇതേ ആശുപത്രി ഒരു ദിവസം നല്‍കുന്നത് 1,399 പൗണ്ടാണ്.

2010 ഏപ്രിലില്‍ ഏജന്‍സിയിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാര്‍ക്ക് 12.5 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനായി പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍ ട്രസ്റ്റ് നല്‍കിയത് 1,356 പൗണ്ടായിരുന്നു. എന്നാല്‍ ഇതേ ആശുപത്രി കഴിഞ്ഞവര്‍ഷം ചെലവുചുരുക്കാനായി 250 സ്റ്റാഫ് തസ്തികകള്‍ വെട്ടിക്കുറക്കുകയുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ 10.5 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനായി മിഡ് സ്റ്റാഫോഡ്‌ഷെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാര്‍ക്ക് നല്‍കിയത് 1,303 പൗണ്ടാണ്. ജനറല്‍ നഴ്‌സുമാര്‍ക്ക് 1,061 പൗണ്ടാണ്. ആഴ്ചയില്‍ 20000 പൗണ്ട് നല്‍കിയതാണ് ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 39 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നടത്തിയ പഠനത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 21000 ഷിഫ്റ്റുകളിലെ ഒഴിവുകള്‍ നികത്തിയത് ഏജന്‍സികള്‍ നല്‍കിയ സ്റ്റാഫിനെ വച്ചാണ്. തൊട്ടുമുന്നിലെ വര്‍ഷത്തേക്കാള്‍ 14000 അധികമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.