സലൈനില്‍ ഇന്‍സുലിന്‍ കടത്തി വിട്ടതിനെ തുടര്‍ന്ന് സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ 5 രോഗികള്‍ മരിച്ചതുമായ് ബന്ധപ്പെട്ടു പോലീസ് സംശയാസ്പതമായ് കസ്റ്റഡിയിലെടുത്ത ഇതേ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് റബേക്ക ലൈട്ടനെ കോടതി തെളിവുകളുടെ അഭാവത്തില്‍ മോചിപ്പിച്ചു. 27 കാരിയായ റബേക്കയ്ക്കെതിരെയുള്ള കേസിന്റെ വാദം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ക്രൌണ്‍ പ്രസിക്യൂഷന്‍ കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി റബേക്ക ജയില്‍ മോചിതയാകുകയായിരുന്നു.
പോലീസ് റബേക്കയ്ക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനുമടക്കം അഞ്ചു കേസുകളും ഹോസ്പിറ്റലില്‍ നിന്നും മരുന്ന് മോഷ്ടിച്ചതിന്റെ പേരില്‍ ഒരു കേസും ചാര്‍ജ് ചെയ്ത് ആറ് ആഴ്ച മുന്‍പാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ റബേക്ക പറഞ്ഞത് ഇങ്ങനെ : ‘ഞാന്‍ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷയാണ് ജയിലില്‍ നരകത്തിലെന്ന പോലെ ജീവിച്ചുകൊണ്ട് അനുഭവിക്കുന്നത്. എന്റെ ജീവിതം തകിടം മറിഞ്ഞിരിക്കുകയാണ്.’ ഇതോടൊപ്പം അവര്‍ തന്റെ പ്രൊഫഷന്റെ മൂല്യം തനിക്കറിയാമെന്നും ഒരു നേഴ്സും ഇങ്ങനെ രോഗികളുടെ ജീവന്‍ അപകടത്തില്‍ പെടുത്തുന്ന കൃത്യങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്യില്ലെന്നും കോടതിയില്‍ പറഞ്ഞു.
സിപിഎസ് നാസിര്‍ ഹഫ്സല്‍, റബേക്കയാണ് ഈ കുറ്റകൃത്യം നടതിയതെന്നതിനു വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ രബെക്കയെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരോട് കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്ത്. കൂടുതല്‍ തെളിവുകള്‍ പോലീസ് ഹാജരാക്കുന്ന പക്ഷം വാദം തുടരാമെന്നും അറിയിച്ചു.
എന്നാല്‍ ഹോസ്പിറ്റലില്‍ നിന്നും മരുന്ന് മോഷ്ടിച്ചതിന് റബേക്കയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ കോടതിയ്ക്ക് ലഭിച്ചിട്ടുണ്ട്, എങ്കിലും അന്വേഷണ കാലയളവില്‍ ഇവര്‍ അനുഭവിച്ച തടവ് കണക്കിലെടുത്ത് കോടതി ഇവരെ മോചിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല