![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-09-173137.png)
സ്വന്തം ലേഖകൻ: നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം ‘നഴ്സ്’ എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ അനുമതി നില്‍കുന്ന നിയമം ഉടനെ നിലവില്‍ വന്നേക്കും. ഡോണ്‍ ബട്ട്‌ളര്‍ എം പിയാണ് ഒരു ടെന്‍ മിനിറ്റ് റൂള്‍ ബില്‍ വഴി ഈ നിര്‍ദ്ദേശം പാര്‍ലമെന്റിന് മുന്‍പില്‍ കൊണ്ടുവന്നത്.
ഫെബ്രുവരി 11 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എത്തുന്ന ഈ നിര്‍ദ്ദേശത്തെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗും സ്വാഗതം ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍, ആര്‍ സി എന്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും നഴ്സ് എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ കഴിയുക.
പാസാകുകയാണെങ്കില്‍, അന്താരാഷ്ട്ര തലത്തിലെ ബെസ്റ്റ് പ്രാക്റ്റീസുകളുടെ തലത്തിലേക്ക് ബ്രിട്ടനും എത്തും. മാത്രമല്ല, തങ്ങളെ ശുശ്രൂഷിക്കുന്നവര്‍, നിലവാരം പുലര്‍ത്തുന്ന പ്രൊഫഷണലുകളാണെന്ന വിശ്വാസം രോഗികള്‍ക്കും ഉണ്ടാകും.
അര്‍ഹിക്കുന്ന ആദരവ് നഴ്സുമാര്‍ക്ക് ലഭ്യമാക്കുവാന്‍, ഈ നിര്‍ദ്ദേശത്തെ പിന്തുണക്കണമെന്ന് ആര്‍ സി എന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ‘രജിസ്റ്റേര്‍ഡ് നഴ്സ്’ എന്ന ടൈറ്റില്‍ ഇപ്പോള്‍ തന്നെ യു കെയില്‍ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല