88 കിലോ ഭാരമുള്ള അവസ്ഥയിൽനിന്ന് ഒരു സുന്ദരിപ്പട്ടത്തിലേക്ക് അധികദൂരമില്ലെന്ന് പറയുകയാണ് സാറാ ജെയിൻ മേയർ. നഴ്സ് ആയി ജോലിനോക്കുന്ന സാറയുടെ സുന്ദരിപ്പട്ടത്തിലേക്കുള്ള യാത്ര കൗതുകമുണർത്തുന്നതാണ്.
തന്റെ പതിനെട്ടാം വയസിൽ ഉറ്റ സുഹൃത്തിന്റെ മരണമാണ് സാറയെ വിഷാദത്തിലേക്കും നിയന്ത്രണം വിട്ട ജീവിതത്തിലേക്കും നയിച്ചത്. കിട്ടിയതെല്ലാം വാരിവലിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തു. കഴിക്കുന്ന ഭക്ഷണമാവട്ടെ കൊഴുപ്പിന്റെ അംശം കൂടുതലുള്ളതും ചോക്ലേറ്റുകളും ഐസ്ക്രീമും മറ്റുമായിരുന്നു.
ഒരു ബലൂൺപോലെ വീർക്കാൻ ഒട്ടുംതന്നെ സമയം വേണ്ടിവന്നില്ല സാറക്ക്. എന്നാൽ ഒരു പാർട്ടി രാവിൽ തന്റെ ഫോട്ടോ കണ്ടതോടെ സ്ഥിതിഗതികൾ തലകീഴായി മറിഞ്ഞു. തന്റെ രൂപത്തെപ്പറ്റി ബോധവതിയായ സാറ കർശനമായ ഭക്ഷണ നിയന്ത്രണങ്ങളിലേക്ക് മാറി.
ആഴ്ചയിൽ ഏഴു ദിവസവും നീണ്ടുനിൽക്കുന്ന കഠിനമായ പരിശീലനത്തിന്റെ അവസാനം സാറ മടങ്ങിയത് മിസ് നോർത്ത് വെയിൽസ് മൽസരത്തിൽ രണ്ടാം സ്ഥാനവുമായാണ്. ഫെബ്രുവരിയിൽ മിസ്. മാഞ്ചസ്റ്റർ മൽസത്തിനുള്ള തയ്യാറെടുപ്പിലാണ് സാറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല