സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലും മിഡ്‌വൈഫുമാര്‍ക്കിടയിലും കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളി ജോലി ഉപേക്ഷിക്കുന്ന നഴ്‌സുമാരുടേയും മിഡ്വൈഫുമാരുടേയും എണ്ണം കൂടിവരികയാണെന്നും കൊഴിഞ്ഞു പോക്ക് നിരക്ക് 51 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുറഞ്ഞ വേതനം, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയാണ് ഇവര്‍ റിട്ടയര്‍മെന്റിനു മുമ്പുതന്നെ ജോലി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ (എന്‍എംസി) പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ചരിത്രത്തില്‍ ആദ്യമായി ജോലി ഉപേക്ഷിക്കുന്ന മിഡ്‌വൈഫുമാരുടേയും നഴ്‌സുമാരുടേയും എണ്ണം പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കൂടുതലായി.
പ്രകാരം കൊഴിഞ്ഞു പോകുന്നവരില്‍ അധികവും ബ്രിട്ടീഷുകാരാണ് എന്നതും ശ്രദ്ധേയമാണ്. 2016ലും 2017നും ഇടയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ 20 ശതമാനത്തിലേറെ സര്‍വീസിനോട് വിടപറഞ്ഞു. യുകെയിലെ ആരോഗ്യ രംഗത്തിന്റെ നട്ടെല്ലായ എന്‍എച്ച്എസിനെ ജീവനക്കാരില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതില്‍ ഈ കൊഴിഞ്ഞു പോക്കിനും പ്രധാന പങ്കുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍), റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്‌സ് (ആര്‍സിഎം) എന്നിവ നഴ്‌സുമാരുടേയും മിഡ്‌വൈഫുമാരുടേയും വേതന നിയന്ത്രണം പിന്‍വലിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013 മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരുന്നെങ്കിലും 2016/17 വര്‍ഷങ്ങളില്‍ ഇതില്‍ ഇടിവുണ്ടായി.
ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ അപ്രതീക്ഷിതമായ ഇടിവാണ് കണക്കുകള്‍ കാണിക്കുന്നത്. സര്‍വീസ് വിട്ടുപോകുന്ന യുകെ, വിദേശം, യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെ എണ്ണം 2012/13 ല്‍ 23,087 ആയിരുന്നതില്‍ നിന്ന് 2016/17 34,941 ആയി വര്‍ദ്ധിച്ചു. ഈ കണക്കുകള്‍
എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതായി എന്‍എച്ച്എസ് ഉദ്യോഗസ്ഥയായ സാഫ്രോണ്‍ കോര്‍ഡറി പറഞ്ഞു.
‘ഇത് ബ്രെക്‌സിറ്റിനെ സംബന്ധിച്ചുള്ള ഉത്കണ്ഠകള്‍ക്കും അപ്പുറമാണ്,’ കോര്‍ഡറി ചൂണ്ടിക്കാട്ടി. റിട്ടയര്‍മെന്റ് പ്രായത്തിനു താഴെയുളള നഴ്‌സുമാരും മിഡ്വൈഫുമാരുള്ള തൊഴില്‍ വിട്ടുപോകുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്നും കൊഴിഞ്ഞു പോക്ക് തടയാനും ജീവനക്കാരെ നിലനിര്‍ത്താനും എന്‍എച്ച്എസ് ട്രസ്റ്റുകളെ എല്ലാവിധത്തിലും പിന്തുണക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല