സ്വന്തം ലേഖകന്‍: നേഴ്‌സറി ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സൗജന്യ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് റൈറ്റ് ടൂ എജ്യൂക്കേഷന്‍ (ആര്‍.ടി.ഇ) പദ്ധതി വിപുലപ്പെടുത്തി നേഴ്‌സറി ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ഓഗസ്റ്റ് 19 ന് ചേരുന്ന സെന്‍ട്രല്‍ അഡ്‌വൈസറി ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്റെ (സി.എ.ബി.ഇ) യോഗത്തില്‍ പുതിയ നിര്‍ദ്ദേശം ചര്‍ച്ചയാകും. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇതാദ്യമായാണ് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ പദ്ധതി പത്താം ക്ലാസ് വരെ വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് വരുന്നത്.
നിലവിലെ നിയമപ്രകാരം ആറ് വയസ് മുതല്‍ പതിനാല് വയസു വരെയുള്ള കുട്ടികള്‍, അതായത് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
2011ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ സൗജന്യ വിദ്യാഭ്യാസം പത്താം ക്ലാസ് വരെയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇക്കാര്യം നടപ്പിലായില്ല. പദ്ധതി പത്താം ക്ലാസ് വരെയാക്കുന്നതിന് 2009 ലെ ആര്‍.ടി.ഇ ആക്റ്റ് ഭേദഗതി ചെയ്യേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല