പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നഴ്‌സുമാര്‍ക്ക് നേരെ പോലീസ് നടപടി. ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന 200 ഓളം നഴ്‌സുമാരെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് നഴ്‌സുമാരെ അറസ്റ്റു ചെയ്ത് നീക്കിയത്. പിറവം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മതി അറസ്റ്റെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കണ്ടാണ് വൈകിച്ചത്.
അറസ്റ്റു ചെയ്ത വനിതാ നഴ്‌സുമാരെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്കും പുരുഷ നഴ്‌സുമാരെ തൃക്കാക്കര എ.ആര്‍ ക്യാമ്പിലേക്കുമാണ് കൊണ്ട് പോയത്. ഗര്‍ഭിണികളും ചെറിയ കുട്ടികളുമുള്‍പ്പെടെയുള്ള നഴ്‌സുമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. വനിതാ നഴ്‌സുമാരെ പിന്നീട് വിട്ടയച്ചതായി അറിയുന്നു
നേരത്തെ ആശുപത്രിക്കുള്ളില്‍ സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതെ തുടര്‍ന്ന് നഴ്‌സുമാര്‍ സമരം ആശുപത്രി കോമ്പൗണ്ടിന് പുറത്തേയ്ക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്കുള്ള ഡോക്ടര്‍മാരുടെ വാഹമനുള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചിരുന്നു. പൊതു വഴിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിന് മോഹന്‍ മഞ്ഞക്കര എന്ന ഡോക്ടരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ രണ്ടു നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല