1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

ഓസ്‌ട്രേലിയയിലെ ഓള്‍ഡ് എയ്ജ് ഹോമുകളില്‍ രജിസ്‌റ്റേഡ് നേഴ്‌സസിന്റെ സേവനം അവസാനിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ താമസിക്കുന്ന ഓള്‍ഡ് എയ്ജ് ഹോമുകളില്‍ നേഴ്‌സുമാരുടെ സേവനം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. തന്നെയുമില്ല ഓള്‍ഡ് എയ്ജ് ഹോമുകള്‍ക്ക് ലഭിക്കുന്ന ഫണ്ട് ഇപ്പോള്‍ നേഴ്‌സുമാരെ കൂടി താങ്ങാന്‍ കഴിയുന്ന തരത്തില്‍ അല്ലെന്നും ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേഴ്‌സിംഗ് ഹോമുകല്‍ക്ക് നല്‍കി വരുന്ന ഫണ്ടിംഗില്‍ ഫെഡറല്‍ ചെയ്ഞ്ച് വന്നത് കഴിഞ്ഞ വര്‍ഷമാണ് ഇതനുസരിച്ച് അവരുടെ ഫണ്ട് ലഭ്യതയില്‍ കുറവുണ്ടായി. ഇതാണ് നേഴ്‌സുമാരെ ഒഴിവാക്കി ചെലവ് കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ കാരണങ്ങള്‍.

എന്‍എസ്ഡബ്ല്യു നേഴ്‌സിംഗ് അസോസിയേഷന്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേഴ്‌സുമാരുടെയും മറ്റും ഒപ്പു ശേഖരണം നടത്തി ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണ് എന്‍എസ്ഡബ്ല്യു നേഴ്‌സിംഗ് അസോസിയേഷനകുള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.