സ്വന്തം ലേഖകന്‍: നഴ്സുമാരുടെ ഐഇഎല്‍ടിഎസ് സ്കോറില്‍ മാറ്റം വരുത്താനുള്ള ശിപാര്‍ശയുമായി യുകെയിലെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍; ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഗുണകരമാകും. എന്‍എംസിയുടെ പുതിയ ശിപാര്‍ശ അനുസരിച്ചു ഓവറോള്‍ ആയി ലഭിക്കുന്ന ഏഴ് സ്കോറില്‍ റൈറ്റിംഗ് മോഡ്യൂളിന് 6.5 മതിയാകും. എന്നാല്‍, റീഡിംഗ്, സ്പീക്കിംഗ്, ലിസണിംഗ് മൊഡ്യൂളുകള്‍ക്ക് 7 തന്നെയായിരിക്കും സ്കോര്‍.
അടുത്തയാഴ്ച നടക്കുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണു കരുതപ്പെടുന്നത്. നിലവില്‍ യു കെ യിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഉള്‍പ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. സ്കോറില്‍ ഇളവ് വരുന്നതോടെ കൂടുതല്‍ നഴ്സ്മാരെ ഇന്ത്യയില്‍നിന്നുള്‍പ്പെടെ എത്തിക്കാമെന്നാണ് എന്‍എംസി പ്രതീക്ഷിക്കുന്നത്.
ദീര്‍ഘകാലം നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സ്കോറില്‍ കുറവ് വരുത്താനുള്ള ശിപാര്‍ശ യിലേക്ക് എന്‍ എം സി എത്തിച്ചേര്‍ന്നത്. റൈറ്റിംഗ് ഒഴികെ ഉള്ള മൊഡ്യൂളുകള്‍ക്കു മിനിമം ഏഴും, ഓവറോള്‍ സ്കോര്‍ ഏഴ് ആയിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല