നേഴ്സിംഗ് സമരം വ്യാപിക്കുന്നു. ഏറ്റവും ഒടുവിലായി കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാര്‍ ആണ് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച കാലങ്ങളായി ആശുപത്രി മാനേജ്മെന്റ് തുച്ഛമായ വേതനം നല്‍കി കൂടുതല്‍ ജോലി ചെയ്യിപ്പിച്ചുകൊണ്ട് നേഴ്സുമാരെ പീഡിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് യുണൈറ്റഡ് നെഴ്സസ് അസോസിയെഷന്റെ നേതൃത്വത്തില്‍ നേഴ്സുമാര്‍ കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
മിനിം വേതനം നല്‍കണം നെഴ്സുമാര്‍ക്ക് നല്‍കണം എന്ന ആവശ്യം ഉന്നയിച്ചാണ് ഇപ്പോള്‍ സമരത്തിന് നോടീസ് നല്‍കിയിരികുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 രൂ മാത്രമാണ് ഇപ്പോള്‍ ആശുപത്രി നല്‍കി വരുന്ന ശമ്പളം. യുണൈറ്റഡ് നെഴ്സസ് അസോസിയേഷന്‍ ആണ് സമര നോട്ടീസ് നല്‍കിയത്.
അതിനിടെ നോട്ടീസ് നല്കാന്‍ ചെന്ന യു.എന്‍.എ ജില്ല ഭാരവാഹിയെ ഇന്നലെ ഹോസ്പിറ്റല്‍ സെക്രട്ടറി മര്‍ദ്ദിച്ചിരുന്നു. ഇതേതുടര്‍ന്ന് നേഴ്സുമാര്‍ നടത്തിയ ജാഥയില്‍ നൂറു കണക്കിന് പൊതുജനങ്ങളും പങ്കാളികളായി. കോതമംഗലം ടൌണില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആശുപത്രിയിലെ മുഴുവന്‍ നേഴ്സുമാരും പങ്കുകൊണ്ടു. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് നേഴ്സുമാര്‍ ഒന്നടങ്കം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല