കേരളത്തില്‍ കത്തിപ്പടരുന്ന നേഴ്സുമാരുടെ സമരം വ്യാപിക്കുന്നു. ഏറ്റവും ഒടിവിലായി കണ്ണൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ ആണ് സമരത്തിന് ഇറങ്ങിരിക്കുന്നത്. നാലു നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണു സമരം. വിഷയത്തില്‍ ഫെബ്രുവരി 18നു മാനെജ്മെന്‍റുമായി സ്റ്റാഫ് നഴ്സസ് അസോസിയേഷന്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ മിനിമം വേതനം ഏര്‍പ്പെടുത്താനും ധാരണയായി.
മൂന്നു മാസത്തെ മുന്‍കാല പ്രാബല്യത്തോടെ വേതനവും ആനുകൂല്യങ്ങളും മാര്‍ച്ചില്‍ നല്‍കുമെന്നും മാനെജ്മെന്‍റ് അറിയിച്ചു. എന്നാല്‍ പ്രൊബേഷന്‍ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി സ്റ്റാഫ് നഴ്സുമാരെ വേതന വര്‍ധനവില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല