സ്വന്തം ലേഖകന്‍: നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബോര്‍ഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎന്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് 16 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കും.
24 മുതല്‍ പണിമുടക്കുന്ന നഴ്‌സുമാര്‍ അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താനും പ്രസിഡന്റ് ജാസ്മിന്‍ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല