നഴ്‌സിങ് സംഘടനാ ഭാരവാഹികളെ ആശുപത്രി അധികൃതര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരുന്നു. സമരംചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ പി രാജീവ് എംപി ആശുപത്രി മാനേജ്‌മെന്റുമായും നഴ്്‌സ് സംഘടനാ ഭാരവാഹികളുമായും ചര്‍ച്ച നടത്തിയിരുന്നു. സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ അദ്ദേഹം മാനേജ്‌മെന്റിനെ അറിയിച്ചു. പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരും അമൃതയിലെത്തിയിട്ടുണ്ട്്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വഹിയ്ക്കാന്‍ തയാറാണെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അറിയിച്ചിട്ടുണ്ട്.
ശംബള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ അമൃത മെഡിക്കല്‍ കോളെജിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്‌ക്കെത്തിയ യുണൈറ്റഡ് നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ നേതാക്കളെ ആശുപത്രിയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്നാണ് നഴ്‌സുമാര്‍ ആരോപിയ്ക്കുന്നത്. അമ്മയുടെ അനുയായികളും ജീവനക്കാരും ബിജെപി-ആര്‍എസ്എസ് ഗുണ്ടകളും തല്ലിയവരില്‍ ഉണ്ടായിരുന്നുവെന്ന് സമരക്കാര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാരേയും ക്വട്ടേഷന്‍ സംഘം തല്ലിച്ചതച്ചിരുന്നു. ലോകമെങ്ങുമുള്ള ഭക്തരുടെ പ്രശ്‌നങ്ങള്‍ സ്‌നേഹസ്പര്‍ശനത്തിലൂടെ പരിഹരിക്കുന്ന അമ്മ, സ്വന്തം സ്ഥാപനത്തിലെ നഴ്‌സുമാരുടെ പ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിയ്ക്കുമെന്നാണ് ഇപ്പോള്‍ വിശ്വാസി സമൂഹം ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല