സ്വന്തം ലേഖകന്‍: അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും. മാര്‍ച്ച് ആറുമുതല്‍ സ്വകാര്യ ആസ്?പത്രികളിലെ നഴ്‌സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി. അഞ്ചുമുതല്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് കോടതി വിലക്കിയ സാഹചര്യത്തിലാണിത്.
സമരം താത്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാനും തൃശ്ശൂരില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ 457 സ്വകാര്യ ആസ്?പത്രികളിലെ 62,000 നഴ്‌സുമാര്‍ ശനിയാഴ്ച ആസ്?പത്രികളില്‍ കൂട്ട അവധിക്ക് അപേക്ഷ നല്‍കും. സമരം വിലക്കിയ നടപടി തെറ്റാണെന്നും യോഗം വിലയിരുത്തി.
ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കുന്നതിനും ചേര്‍ത്തല കെ.വി.എം. ആസ്?പത്രിയിലെ സമരം ഉടനെ ഒത്തുതീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷനായി. അഞ്ചിന് കേസ് കോടതി പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല