സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്!ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ). ഇന്ന് നടത്താനിരുന്ന സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചുവെന്നും വിജ്ഞാപനത്തിലെ അലവന്‍സ് പ്രശ്‌നം നിയമപരമായി നേരിടുമെന്നും യു.എന്‍.എ അറിയിച്ചു.
244 ദിവസമായി തുടരുന്ന കെ.വി.എം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവ് കുറവാണെന്നും വിജ്ഞാപനം നഴ്‌സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി!യായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടറാണ് പുറപ്പെടുവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല