1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തില്‍ നഴ്സുമാരുടെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നതില്‍ കൂടുതലാളുകളെ ക്ഷണിച്ച് കൊള്ളുന്നു. എം.പിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്നില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്. ബ്രിട്ടണില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്‍കുവാന്‍ സാധിച്ചുവെന്നുള്ള ചരിത്ര നേട്ടമാണ് യുക്മ ഇതിലൂടെ കൈവരിച്ചത്. ഇനിയും ബാക്കിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള മലയാളികളെയാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നതിന് വേണ്ടി ക്ഷണിക്കുന്നത്. പരമാവധി എംപിമാരിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതിനോട് അനുബന്ധിച്ച് നടന്നു വരുന്നത്.

യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജിയണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 480 എം.പിമാരിലേയ്ക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്. ഇനിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പലതിലും മലയാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അസോസിയേഷനുകളും മറ്റും സജീവമല്ലാത്തതിനാല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. താഴെ പറയുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള ആളുകളെയാണ് നിവേദനം നല്‍കുന്നതിനായി വോളണ്ടിയര്‍മാരായി മുന്നോട്ട് വരുവാന്‍ ക്ഷണിക്കുന്നത്.

Derbyshire

Amber Valley
Derbyshire Dales
Erewash
High Peak
Leicestershire

Bosworth
North West Leicestershire
Rutland and Melton
Bedfordshire

Luton South
Cambridgeshire

North East Cambridgeshire
Essex

Braintree
Brentwood and Ongar
Epping Forest
Harlow
Harwich and North Essex CC
Maldon CC
Rayleigh and Wickford CC
Saffron Walden CC
South Basildon and East Thurrock CC
Witham CC
Norfolk

     1. North Norfolk

London

  1. Battersea
  2. Bermondsey and Old Southwark
  3. Brent Central
  4. Chelsea and Fulham
  5. Cities of London and Westminster
  6. Croydon South
  7. Ealing Central and Acton
  8. Finchley and Golders Green
  9. Hackney North and Stoke Newington
  10. Hackney South and Shoreditch
  11. Hampstead and Kilburn
  12. Hendon
  13. Holborn and St Pancras
  14. Hornsey and Wood Green
  15. Islington North
  16. Islington South and Finsbury
  17. Kensington
  18. Leyton and Wanstead
  19. Poplar and Lime house
  20. Putney
  21. Richmond Park
  22. Streatham
  23. Tottenham
  24. Vauxhall
  25. Westminster North
  26. Wimbledon North East

North West Durham
Sedgefield
Wansbeck
Darlington
Hartlepool
Sedgefield
Stockton North
Washington and Sunderland West

Cheshire

Halton
Cumbria

Barrow and Furness
Copeland
Workington
Greater Manchester

Blackley and Broughton
Denton and Reddish
Lancashire

Hyndburn
Morecambe and Lunesdale
Pendle
Ribble Valley
Rossendale and Darwen
South Ribble
West Lancashire
Berkshire

Maidenhead
Buckinghamshire

Beaconsfield
Buckingham
Chesham and Amersham
East Sussex

Brighton, Pavilion
Hove
Lewes
Wealden
Hampshire

East Hampshire
North East Hampshire
Isle of Wight

Isle of Wight
Surrey

Epsom and Ewell
Esher and Walton
Mole Valley
South West Surrey
Spelthorne
Cornwall

Camborne and Redruth
North Cornwall
St Ives
South East Cornwall
St Austell and Newquay
Devon

Central Devon
Newton Abbot
Plymouth, Moor View
Torridge and West Devon
Gloucestershire

Forest of Dean
Stroud
Wiltshire

South West Wiltshire
Shropshire

Ludlow
North Shropshire
Shrewsbury and Atcham
Staffordshire

Cannock Chase
South Staffordshire
Staffordshire Moorlands
Stone
Tamworth
Warwickshire

North Warwickshire
West Midlands

Birmingham, Hodge Hill
Birmingham, Ladywood
Meriden
Stourbridge
Walsall North

East Yorkshire

Beverley and Holderness
Brigg and Goole
East Yorkshire
Haltemprice and Howden
Kingston upon Hull East
South Yorkshire

Doncaster North
Sheffield Central
Northern Ireland

East Antrim
East Londonderry
Scotland

  1. Aberdeen South
  2. Angus South and Dundee East
  3. Ayr, Carrick and Cumnock
  4. Banff and Buchan
  5. Berwickshire, Roxburgh and Selkirk
  6. Caithness, Sutherland and Easter Ross
  7. Central Ayrshire
  8. Cumbernauld, Kilsyth and Kirkintilloch East
  9. Dumfries and Galloway
  10. Dumfriesshire, Clydesdale and Tweeddale
  11. Dundee East
  12. Dundee West
  13. East Dunbartonshire
  14. East Lothian
  15. East Renfrewshire
  16. Edinburgh East
  17. Edinburgh North and Leith
  18. Glasgow Central
  19. Glasgow South West
  20. Glenrothes
  21. Gordon
  22. Inverclyde
  23. Kilmarnock and Loudoun
  24. Linlithgow and East Falkirk
  25. Midlothian
  26. Na h-Eileanan an Iar
  27. North Ayrshire and Arran
  28. North East Fife
  29. Orkney and Shetland
  30. Paisley and Renfrewshire North
  31. Perth and North Perthshire
  32. Ross, Skye and Lochaber
  33. West Aberdeenshire and Kincardine
  34. West Dunbartonshire

Wales

Aberavon
Aberconwy
Alyn and Deeside
Carmarthen East and Dinefwr
Clwyd South
Clwyd West
Cynon Valley
Dwyfor Meirionnydd
Gower
Islwyn
Llanelli
Merthyr Tydfil and Rhymney
Monmouth
Montgomeryshire
Neath
Ogmore
Preseli Pembrokeshire
Rhondda
Swansea East
Torfaen

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്‍കിയാല്‍ ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും

Constituencies – MPs and Lords – UK Parliament

വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യു.കെയിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു.കെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍.എച്ച്.എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് “ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി” ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശിക എം.പിമാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ കോവിഡ് – 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് “ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി” അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റ് ആവശ്യങ്ങള്‍ക്കും കൂടുതല്‍ എം.പിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പരമാവധി എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിന് സഹകരിക്കുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കാമ്പയിന്‍ മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ ജോ. സെക്രട്ടറി സെലീന സജീവിനെ 07507519459 ബന്ധപ്പെടാവുന്നതാണ്.

മുകളില്‍ നല്‍കിയിരിക്കുന്ന 170 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇതിനായി മുന്നോട്ട് വരേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്‍കിയാല്‍ ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും

https://members.parliament.uk/constituencies?SearchText=

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.