ഉയര്‍ന്ന വേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ആഗ്രഹിച്ചാണ് യുകെയിലേക്ക് മലയാളികള്‍ അടക്കമുള്ള നേഴ്സുമാര്‍ തൊഴില്‍ ചെയ്യാനായി എത്തിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്‍എച്ച്എസുകളില്‍ നില നില്‍ക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും മറ്റും എന്‍എച്ച്എസിന്റെ നിലവാര തകര്‍ച്ചയിലേക്കാണ് നയിച്ചിരിക്കുന്നത് എന്നതിനൊപ്പം മലയാളികള്‍ അടക്കമുള്ള പല ജീവനക്കാരുടെയും തൊഴിലിനുപോലും ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 50000 ത്തില്‍ അധികം എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷട്മാകുനുള്ള സാധ്യതയാണ് കാണുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായതിനേക്കാള്‍ ഇരട്ടി ജീവനക്കാരാണ് ഇപ്പോള്‍ തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നത്. റോയല്‍ കോളേജ് ഓഫ് നേഴ്സിംഗ് പുറത്തുവിട്ട കണക്കു പ്രകാരം 56058 ജീവനക്കാരാണ് തൊഴില്‍ വെട്ടിക്കുറയ്ക്കലിന് ഇരയാകുന്നത്. ആര്‍സിഎന്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ: പീറ്റര്‍ കാറ്റെര്‍ ഈ കണക്കകള്‍ എന്‍ എച്ച് എസ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നതാണെന്നും നാലിലൊന്ന് ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടാനും ഇതില്‍ തന്നെ മൂന്നില്‍ ഒരാള്‍ നേഴ്സായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഷാഡോ ഹെല്‍ത്ത് സ്ക്രട്ടറിയായ ആന്‍ഡി ബേര്ന്‍ഹാം പറയുന്നത് ഡേവിഡ് കാമറൂണ്‍ എന്‍ എച്ച് എസിനെ സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ണില്‍ നേഴ്സുമാര്‍ ആവശ്യത്തിലധികമാണ് എന്നാണ്. അതായത് എന്‍ എച്ച് എസിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ നേഴ്സുമാരെ പുറത്താക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലണ്ടില്‍ മാത്രം 48029 ജീവനക്കാരുടെ തൊഴിലിനാണ് ഭീഷണിയെന്നും ഏഴു മാസം മുന്‍പ് ഇത് 30873 ആയിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 41 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ യോഗ്യരായാ 8.3 ശതമാനം നേഴ്സുമാര്‍ക്കും തൊഴില്‍ നഷ്ടമ്മാകുമെന്ന സൂചന ലഭിച്ച സ്ഥിതിയ്ക്ക് നേഴ്സുമാര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. അതേസമയം ഹെല്‍ത്ത് മിനിസ്റ്റര്‍ സൈമണ്‍ ബേര്ന്‍ ഈ കണക്കുകളെ തള്ളിക്കളയുകയും 2010 മേയ്ക്ക് ശേഷം ഒരു ശതമാനം നേഴ്സുമാര്‍ക്ക് മാത്രമേ തൊഴില്‍ നഷട്പ്പെട്ടിട്ടുള്ള് എന്ന് വാദിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല