സ്വന്തം ലേഖകൻ: സൗദിയിൽ നഴ്‌സിങ് ബിരുദധാരികളെ നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് നിർദ്ദേശം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഔസ് ബിൻ ഇബ്രാഹിം അൽ ഷംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്ലാസിഫിക്കേഷനുള്ള പ്രഫഷനൽ കഴിവ് നേടിയ നഴ്സിങ് ബിരുദധാരികളെയാണ് ടെക്നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് കമ്മീഷൻ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റിയാദിൽ ബുധനാഴ്‌ച്ച നടന്ന സൗദി നഴ്‌സിങ് അസോസിയേഷന്റെ രണ്ടാം വാർഷിക രാജ്യാന്തര കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രൊഫഷനൽ പ്രാക്ടീസ് ലൈസൻസ് പരീക്ഷയിൽ വിജയിച്ചാൽ ഒരു നഴ്‌സിങ് സ്‌പെഷ്യലിസ്റ്റ് ക്ലാസിഫിക്കേഷനായി വീണ്ടും അപേക്ഷിക്കാമെന്ന് അൽ ഷംസാൻ ചൂണ്ടിക്കാട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല