1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

ഗള്‍ഫ് നഴ്സുമാര്‍ പോ സ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പഠനം ആരംഭിച്ചതോടെ കേരളത്തില്‍നിന്നു കോടിക്കണക്കിനു രൂപ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു. വിദേശരാജ്യങ്ങളില്‍ ജനറല്‍ നഴ്സുമാരുടെ അവസരങ്ങള്‍ കുറഞ്ഞതോടെയാണു പോസ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പഠനത്തിനു കൂടുതല്‍ പേര്‍ ചേരാന്‍ തുടങ്ങിയത്. രണ്ടു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് അന്യസംസ്ഥാനങ്ങളില്‍ പോസ്റ് ബിഎസ്സി നഴ്സിംഗ് പഠത്തിനായി ഒരു വിദ്യാര്‍ഥിയില്‍നിന്നു വാങ്ങുന്നത്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാരില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ പോസ്റ് ബിഎസ്സിക്കു ചേര്‍ന്നുകഴിഞ്ഞു. ഇവരെ ലക്ഷ്യമിട്ടു ഗള്‍ഫ് രാജ്യങ്ങളില്‍ അന്യസംസ്ഥാന പിബി ബിഎസ്സി നഴ്സിംഗ് സ്ഥാപനത്തിന്റെ ഏജന്റുമാരുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുകയാണ്. നഴ്സുമാരില്‍നിന്നു വന്‍തുക കമ്മീഷന്‍ വാങ്ങിയാണ് ഇവര്‍ പിബി ബിഎസ്സി നഴ്സിംഗ് പഠനത്തിനു സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്. മുഴുവന്‍ സമയപഠനം നട ത്താതെ പരീക്ഷ എഴുതുകമാത്രമാണു ചെയ്യുന്നത്. ഇവരില്‍നിന്നു സ്ഥാപനങ്ങള്‍ നിശ്ചിത ഫീസിനെക്കാളും കൂടുതല്‍ തുക വാങ്ങുകയാണു പതിവ്. കേരളത്തില്‍ 50 സ്ഥാപനങ്ങളില്‍ മാത്രമേ പിബി ബിഎസ്സി നഴ്സിംഗ് പഠനത്തിനു അവസരമുള്ളു.

ഇവിടെയാകട്ടെ പഠനത്തിനു കൃത്യതയുള്ളതിനാല്‍ ചേരാന്‍ പലരും മടിക്കുകയാണ്. രണ്ടുവര്‍ഷം നീളുന്ന കോഴ്സിനു ചേരാന്‍ ജനറല്‍ നഴ്സിംഗ് വിജയവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിശ്ചിത കാലത്തെ പ്രവൃത്തിപരിചയം കേരളത്തില്‍ ആവശ്യമാണെങ്കിലും അയല്‍സംസ്ഥാനങ്ങളില്‍ ജനറല്‍ നഴ്സിംഗിന്റെ തുടര്‍ച്ചയായിപ്പോലും പ്രവേശനം നല്കും. കേരളത്തില്‍ ഒരു ലക്ഷം രൂപ പഠനചെലവ് വേണ്ടിവരുമ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍ രണ്ടുലക്ഷത്തിനു മുകളിലാണ്. അന്യസംസ്ഥാനങ്ങളില്‍ പോസ്റ്റ് ബിഎസ്സി നഴ്സിംഗ് സീറ്റു തരപ്പെടുത്തിക്കൊടുക്കാന്‍ സംസ്ഥാനത്ത് നിരവധി റിക്രൂട്ടിംഗ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി, ദോഹ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം ജനറല്‍ നഴ്സുമാര്‍ക്ക് ജോലിക്കുള്ള അവസരം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതിനു പരിഹാരം കാണുന്നതിനാണ് ജനറല്‍ നഴ്സുമാര്‍ പിബി നഴ്സിംഗ് പഠനം നടത്തുന്നത്.

സംസ്ഥാനത്തു പഠനത്തിനുള്ള അവസരം കുറവാണെന്നുള്ളതു മുതലെടുത്താണ് അന്യസംസ്ഥാനങ്ങളില്‍ കൂണുപോലെ പിബി ബിഎസ്സി നഴ്സിംഗ് സ്ഥാപനങ്ങള്‍ മുളച്ചുപൊങ്ങുന്നത്. 589 കോളജുകള്‍ക്കാണു പിബി ബിഎസ്സി നഴ്സിംഗ് കോഴ്സുകള്‍ക്ക് ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ അംഗീകാരമുള്ളത്. കര്‍ണാടകത്തില്‍ 161, പഞ്ചാബില്‍ 71, തമിഴ്നാട്ടില്‍ 55, രാജസ്ഥാനില്‍ 58 എന്നി സംസ്ഥാനങ്ങളിലാണു കൂടുതല്‍ സ്ഥാപനങ്ങള്‍. ഇവിടെയൊന്നും ഐഎന്‍സി നിര്‍ദേശിക്കുന്ന സൌകര്യങ്ങള്‍ പോലുമില്ലെന്ന ആരോപണം ശക്തമാണ്. ചെറിയ ക്ളിനുക്കുകളുടെ മറവിലും പിബി ബിഎസ്സി നഴ്സിംഗ് പഠനം നടത്തുന്നുണ്ട്. സ്വന്തമായോ അഫിലിയേറ്റ് ചെയ്തോ 120-150 കിടക്കകളുള്ള ആശുപത്രി, ചൈല്‍ഡ് ഹെല്‍ത്ത്, ന്യുട്രീഷ്യന്‍, പീഡിയാട്രി, ഗൈനക്ക്, കംപ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കോളജിന് ആവശ്യമാണെന്ന് ഐഎന്‍സി നിബന്ധനയുണ്ട്. 25 മുതല്‍ 50 വരെ സീറ്റുകളിലാണു പ്രവേശനത്തിനു കോളജുകള്‍ക്ക് അനുമതി നല്കിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ കൂടുതല്‍ പേര്‍ ഈ സ്ഥാപനങ്ങളില്‍ പഠനം നടത്തുണ്െടന്നാണു പറയുന്നത്.

ഗള്‍ഫിലെ ജനറല്‍ നഴ്സുമാര്‍ വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ നേരിടുന്ന പിരിച്ചുവിടല്‍ ഭീഷണിയെത്തുടര്‍ന്നു പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗില്‍ അപേക്ഷകരുടെ തിരക്കേറിയിരിക്കുകയാണ്. ജനറല്‍ നഴ്സിംഗ് പഠനം കഴിഞ്ഞ് ആയിരക്കണക്കിനു മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയിലുള്ളത്. ബിഎസ്സി നഴ്സുമാരുടെ ലഭ്യത വര്‍ധിച്ചതോടെ ചില പ്രധാന ഗള്‍ഫ് രാജ്യങ്ങളിലുള്ള ജനറല്‍ നഴ്സുമാരെ ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ ബിരുദതുല്യമായ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പഠനം പൂര്‍ത്തീകരിക്കുകയോ ജോലിയില്‍നിന്ന് ഒഴിവാകുകയോ ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജനറല്‍ നഴ്സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ നല്കിയിരിക്കുന്ന നിര്‍ദേശം.

ആയിരക്കണക്കു ജനറല്‍ നഴ്സുമാര്‍ വിവിധ സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളജുകളില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സിന് കൂട്ടത്തോടെ എത്തിയതാണ് ഈ കോഴ്സില്‍ അപേക്ഷരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണം. അപേക്ഷകരുടെ തിരക്കു കണ്ടറിഞ്ഞ് അയല്‍സംസ്ഥാനങ്ങളില്‍ ഫീസടക്കം വര്‍ധിപ്പി ച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.