നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ അല്‍ സറഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പിനെ നാട്ടിലെത്തിക്കാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. സി.ബി.ഐ ഡല്‍ഹി ആസ്ഥാനവുമായി സഹകരിച്ച് ഇന്റര്‍പോളിനെ സമീപിക്കാനാണ് കൊച്ചി സി.ബി.ഐയുടെ നീക്കം. ഉതുപ്പ് കുവൈത്തിലുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ഈ നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉതുപ്പിന് നല്‍കിയിരുന്ന സമയം ഇന്നു രാവിലെ 10 മണിക്ക് അവസാനിച്ചിരുന്നു. ഇയാള്‍ക്കെതിരെ ആദായ നികുതിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഇയാളുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനിടെ സ്ഥലത്തെത്തിയ മാധ്യമപ്രതിനിധികളെ ഇയാള്‍ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയിടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ കുവൈത്ത് പോലീസ് ഉതുപ്പിനെ അറസ്റ്റു ചെയ്തുവെങ്കിലും കേസില്ലാത്തതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പുറത്തുവന്നു.
ആറു ദിവസമായി ഉതുപ്പ് കുവൈത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടുന്നതിന് കുവൈത്തുമായുള്ള ബന്ധം ഉപയോഗിക്കുന്നതിന് അധികൃതര്‍ മുതിരാതിരുന്നതിനു പിന്നില്‍ ഉന്നതതലങ്ങളില്‍ ഇയാള്‍ക്കുള്ള ബന്ധമാണ്. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് ഒരാളില്‍ നിന്ന് 19,500 രൂപ മാതം ഈടാക്കാന്‍ അനുമതിയുണ്ടായിരിക്കേ 19,50,000 രൂപ ഈടാക്കിയെന്നാണ് പ്രധാന ആരോപണം. പണം നാട്ടില്‍ നിന്നും മണി ട്രാന്‍ഫറിംഗ് ഏജന്‍സി വഴി വിദേശത്തേക്കു കടത്തുകയായിരുന്നു. ഇയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫ് ലോറന്‍സാണ്. ഇന്ന് സി.ബി.ഐ ഓഫീസില്‍ ഹാജരായ ലോറന്‍സിനെ ചോദ്യം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല