സ്വന്തം ലേഖകന്‍: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്മന്ന്റ്റിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഐ കേസെടുത്തു. വിദേശത്ത് നഴ്‌സിംഗ് ജോലി ശരിപ്പെടുത്തുന്നതിന് 20 ലക്ഷം രൂപ അനധികൃതമായി ഈടാക്കിയെന്നാണ് കേസ്.
സംഭവത്തില്‍ സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്‌സാണ് കേസിലെ ഒന്നാം പ്രതി. റിക്രൂട്ടിംഗ് നടത്തിയ സ്വകാര്യ ഏജന്‍സി അല്‍ സഫാറയാണ് രണ്ടാം പ്രതി. 20,000 രൂപ വാങ്ങേണ്ട സ്ഥാനത്ത് ഏജന്‍സി 20 ലക്ഷം രൂപ വരെ വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
റിക്രൂട്ട്‌മെന്റിന്റെ മറവില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. റെയ്ഡില്‍ സ്ഥാപനത്തില്‍ നിന്നും മൂന്ന് കോടി രൂപ പിടിച്ചെടുത്തിരുന്നു.
നിയമന വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ 110 കോടിയോളം രൂപ പിരിച്ചെടുത്തതായാണ് ആദായനികുതി വകുപ്പ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ 30 മുതല്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകുന്നതിനാലാണ് ഏജന്‍സി തിരക്കു പിടിച്ച് റിക്രൂട്ട്‌മെന്റ് നടത്തിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല