1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

സ്വന്തം ലേഖകന്‍: വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിസ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി കഴിയുന്നത് തങ്ങളുടെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നഴ്‌സുമാരുടെ വിദേശ ജോലിക്കുള്ള റിക്രൂട്ട്‌മെന്റ് നോര്‍ക്ക റൂട്‌സ്, ഒഡേപെക്, തമിഴ്‌നാട് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴി മാത്രമാക്കിയതിനൊപ്പം 18 രാജ്യങ്ങളില്‍ ജോലിതേടുന്നവര്‍ക്ക് കഴിഞ്ഞ മെയ് 30 മുതല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ലിബിയ, ജോര്‍ദന്‍, യമന്‍, സിറിയ, ലബനാന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, ഇന്ത്യോനേഷ്യ, സുഡാന്‍, മലേഷ്യ, ബ്രൂണെ, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലേക്കാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ഉത്തരവ് കാരണം മെയ് 30ന് മുമ്പ് വിസ ലഭിച്ച പലര്‍ക്കും വിദേശത്തേക്ക് പോകാനാവാതെ വന്നു. ഇതേത്തുടര്‍ന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.