സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താമെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയത്.
ഈ വിഷയത്തില്‍ സ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു. പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയിലുള്ള വിയോജിപ്പും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് കേന്ദ്രം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയതിനു ശേഷം ഈ മേഖലയിം വന്‍ പ്രതിസന്ധിയാണ് രൂപം കൊണ്ടിട്ടുള്ളത്. വിദേശരാജ്യങ്ങളിലെ നിരവധി ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികയുന്നില്ല. ഒപ്പം കര്‍ക്കശമായ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നതും വിദേശ രാജ്യങ്ങളെ മടുപ്പിക്കുകയാണ്. ഫലത്തില്‍ ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന തൊഴിലവസരങ്ങള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല