സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ച ആദ്യ മുസ്‌ലിം വനിതാ മന്ത്രി; അപൂര്‍വ നേട്ടം സ്വന്തമാക്കി കശ്മീര്‍ വംശജയായ ഗതാഗത വകുപ്പു സഹമന്ത്രി നുസ് ഗനി. 45 കാരിയായ നുസ് ഗനിയുടെ കന്നിപ്രസംഗത്തെ ബ്രിട്ടീഷ് എംപിമാര്‍ കരഘോഷത്തോടെ സ്വീകരിച്ചു.
പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ബ്രിട്ടനിലേക്കു കുടിയേറിവരാണു ഗനിയുടെ മാതാപിതാക്കള്‍. ചരിത്രപ്രധാനമായ തന്റെ പ്രസംഗത്തെക്കുറിച്ചു പിന്നീട് അവര്‍ ട്വിറ്ററില്‍ ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ശേഷമാണു ഗനി രാഷ്ട്രീയത്തിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല