സാങ്കേതിക പ്രശ്നം മൂലം മൊബൈല്‍ നിശ്ചലമായ എല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്കാന് തയ്യാറാണന്ന് O2 അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സാങ്കേതിക പ്രശ്നം മൂലം 23 മില്യണിലധികം വരുന്ന O2 ഉപഭോക്താക്കളുടെ മൊബൈലുകള്‍ നിശ്ചലമായത്. പത്ത് മില്യണിലധികം പൗണ്ടിന്റെ ബാധ്യത ഇത് മൂലം O2 വിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എത്ര തുക വീതം നഷ്ടപരിഹാരമായി ലഭിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രവര്‍ത്തനം തടസ്സപ്പെട്ട എല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്കാന് തങ്ങള്‍ തയ്യാറാണന്ന് O2 അധികൃതര്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ നഷ്ടപരിഹാരമായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ കമ്പനി ക്ഷമ ചോദിക്കുന്നതായും ത്ങ്ങള്‍ക്ക് പിന്തുണ നല്കിയ എല്ലാ കസ്റ്റമേഴ്സിനും നന്ദി അറിയിക്കുന്നതായും പ്രസ്താവനയിലുണ്ട്. എല്ലാ O2 കസ്റ്റമേഴ്സിനും പത്ത് പൗണ്ടിന്റെ ഒരു വൗച്ചര്‍ നല്‍കുമെന്നും ഇത് ഓണ്‍ലൈന്‍വഴിയോ O2 വിന്റെ പ്രയോറിറ്റി ആപ്പ് സ്റ്റോര്‍ വഴിയോ മാറാവുന്നതാണ്. ഇത് കമ്പനിക്ക് 230 മില്യണ്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക പ്രശ്നം മൂലം പ്രവര്‍ത്തനം നഷ്ടപ്പെട്ട കസ്റ്റമേഴ്സിന് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മാസവരിക്കാരായ കസ്റ്റമേഴ്സിന് അവരുടെ ജൂലൈ സബ്ബ്സ്ക്രിപ്ഷനില് പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഇത് സെപ്റ്റംബറിലെ ബില്ലിലാകുംമ ലഭിക്കുക.
എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ കുറിച്ചൊന്നും പ്രസ്താവനയില്‍ കമ്പനി പറഞ്ഞില്ല. കഴിഞ്ഞയാഴ്ചയാണ് O2 വി്ന്റെ ഉപഭോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കാതിരുന്നത്. നിലവില്‍ പ്രശ്നം പരിഹരിച്ചെങ്കിലും തങ്ങളുടെ കമ്പനിക്കുണ്ടായ കളങ്കം ചെറുതല്ലെന്ന് O2 വിന്റെ ചീഫ് എക്സിക്യൂട്ടീവ് റോനാന്‍ ഡൂണ്‍ പറഞ്ഞു. മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ രജിസ്ട്രേഷന് മാനേജ് ചെയ്യുന്ന ഒരു ഹാര്‍ഡ് വെയര്‍ നെ്റ്റ് വര്്ക്കിനുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് അ്ദ്ദേഹം പറഞ്ഞു. O2 വിന്റെ അതേ നെറ്റ് വര്‍ക്ക് സിസ്റ്റം ഉപയോഗിക്കുന്ന ടെസ്കോ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും സമാനമായ പ്രശ്നം നേരിടേണ്ടി വന്നിരുന്നു. ഇവര്‍ക്കുളള നഷ്ടപരിഹാരം ടെസ്കോ കമ്പനി നല്‍കുമെന്ന് ടെ്സ്കോയുടെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല