സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ അണിചേരുന്നതില്‍ നിന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തന്റെ മക്കളെ വിലക്കിയതായി റിപ്പോര്‍ട്ട്. കുടുംബത്തെ സംബന്ധിക്കുന്ന സ്വകാര്യവിവരങ്ങള്‍ അപരിചിതര്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണത്രേ ഒബാമയും ഭാര്യ മിഷേലും ഇത്തരമൊരു തീരുമാനമെടുത്തതെന്നു ലണ്ടനിലെ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
ഒബാമ- മിഷേല്‍ ദമ്പതികളുടെ മൂത്തമകള്‍ മാലിയയ്ക്ക് 13 വയസും ഇളയമകള്‍ സാഷയ്ക്ക് പത്തുവയസുമാണ് പ്രായം. ഇത്ര ചെറുപ്പത്തിലേ മക്കള്‍ ഫേസ്ബുക്ക് പോലുള്ള നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് അടിപ്പെടുന്നതു ശരിയല്ലെന്നും എന്നാല്‍, കുറച്ചുകൂടി പ്രായമായാല്‍ നിയന്ത്രണങ്ങളോടെ ഇതനുവദിക്കാമെന്നുമാണത്രേ ഒബാമയുടെ പക്ഷം.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഫേസ്ബുക്കിന്റേയും മറ്റ് സാമൂഹികകൂട്ടായ്മാസൈറ്റുകളുടേയും കടുത്ത ആരാധകനാണ് ഒബാമ. പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ യുവസമൂഹത്തിന്റെ വോട്ടു നേടുന്നതിനായി ഈ സൈറ്റുകള്‍ ഒബാമ പരാമവധി പ്രയോജനപ്പെടുത്തിയിരുന്നു. അതിനാല്‍തന്നെ ആദ്യ സോഷ്യല്‍ മീഡിയ പ്രസിഡന്റ് എന്നാണ് ഒബാമ അറിയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല